Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anwar Sadat MLA

നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ; സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​ട​ക്കാ​ൻ​ശ്ര​മി​ച്ച് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. ചോ​ദ്യോ​ത്ത​ര​വേ​ള​ക്കി​ടെ സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച അ​ൻ​വ​ർ സ​ദാ​ത്ത് എം​എ​ൽ​എ​യെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു. ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ​യും ഡ​യ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ സ്പീ​ക്ക​ർ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് പോ​യി.

സ​ഭ​യ്ക്കു​ള്ളി​ലും സ​മ​രം ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ​സ്ഐ​ടി നോ​ക്കു​ക്കു​ത്തി​യാ​യി. പ്ര​തി​ക​ൾ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങു​ന്നു. മൂ​ന്ന് ദി​വ​സം കൂ​ടെ ക​ഴി​ഞ്ഞാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും സി​പി​എം നേ​താ​ക്ക​ളും പു​റ​ത്തി​റ​ങ്ങു​മെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു. സ്പീ​ക്ക​റു​ടെ മു​ഖ​ത്തി​നു നേ​ര്‍​ക്ക് സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പ എ​ന്ന് ബാ​ന​റും ഉ​യ​ര്‍​ത്തി. ബാ​ന​ര്‍ താ​ഴ്ത്ത​ണ​മെ​ന്നു സ്പീ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. എ​ന്ത് അ​തി​ക്ര​മ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു.

ഇ​ത് ജ​നാ​ധ്യ പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ​ദാ​രി​ദ്ര്യ​മാ​ണ്. തൊ​ഴി​ലു​റ​പ്പ് അ​ട്ടി​മ​റി​ച്ച ദി​വ​സം മോ​ദി​യോ​ടൊ​പ്പം ചാ​യ കു​ടി​ച്ച പ്രി​യ​ങ്ക​യു​ടെ അ​നു​യാ​യി​ക​ളാ​ണ് ഇ​വ​ർ. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ക​ര​ണ​ക്കു​റ്റി​ക്ക് മാ​റി മാ​റി അ​ടി​കി​ട്ടി​യെ​ന്നു മ​ന്ത്രി പ​രി​ഹ​സി​ച്ചു

 

Latest News

Up